gnn24x7

ഐ.പി.എല്‍ സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബി.സി.സി.ഐ

0
355
gnn24x7

ന്യൂദല്‍ഹി: ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി യു.എ.ഇ യിലെത്തിയ സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബി.സി.സി.ഐ. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഈ വെളിപ്പെടുത്തല്‍.

സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി കര്‍ശനമായ ആരോഗ്യ സുരക്ഷ പ്രോട്ടോക്കോളുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇയില്‍ വന്നപ്പോള്‍ എല്ലാവരെയും നിര്‍ബന്ധിത ക്വാറന്റീനിലേക്ക് മാറ്റുകയും പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 20 മുതല്‍ 28 വരെ ആകെ 1,988 ആര്‍.ടി-പി.സി.ആര്‍ കോവിഡ് പരിശോധനകള്‍ നടത്തിയിരുന്നു.

ഇതില്‍ സ്റ്റാഫുകളുള്‍പ്പടെയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു- ബി.സി.സി.ഐ അറിയിച്ചു.

പരിശോധന നടത്തിയതില്‍ 13 പേര്‍ക്ക് ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷിച്ചുവരികയാണെന്നും ബി.സി.സി.ഐ അറിയിച്ചു.

gnn24x7