തുടര്‍ച്ചയായി സൂപ്പര്‍ ഓവറില്‍ ടീം ഇന്ത്യക്ക് വിജയം. സുപ്പര്‍ ഓവറിലേക്ക് നീണ്ട ട്വെന്റി 20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം.
സുപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്കായി ബൗള്‍ ചെയ്തത് ബുമ്രയാണ്. കിവികള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും ഒരു വിക്കറ്റ് നഷ്ടമായി. ആദ്യ രണ്ട് പന്തുകളില്‍ ഒരു സിക്സും ഫോറും അടക്കം 10 റണ്‍സെടുത്ത കെഎല്‍ രാഹുല്‍ അടുത്ത പന്തില്‍ പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫോറടിച്ച് ഇന്ത്യയെ വിജയത്ത്തിലെത്തിച്ചു. വിജയത്തോടെ ഇന്ത്യ (4-0) ന് മുന്നിലെത്തിയിരിക്കുകയാണ്.
നേരത്തെ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീളുകയായിരുന്നു.
അവസാന ഓവറില്‍ കിവികള്‍ക്ക് വിജയിക്കാന്‍ 7 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ടീം സെയ്ഫെര്‍ട്ട്,ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്നര്‍ എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഷാര്‍ദുല്‍ താക്കൂര്‍ ആണ് അവസാന ഓവറില്‍ പന്തെറിഞ്ഞത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരം സുപ്പര്‍ ഓവറിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് വിജയം സൂപ്പര്‍ ഓവറില്‍ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.