ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ. വധശിക്ഷ നാളെ നടപ്പാക്കില്ല.
ന്യൂഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
വധശിക്ഷ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, വിനയ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി.
ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.
ബുധനാഴ്ച പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സിങ് മരണവാറന്റിനെതിരെ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ദയാഹരജി തള്ളിക്കൊണ്ടുള്ള പ്രസിഡന്റിനെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി നല്‍കിയത്.
എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടില്ല എന്നാണ് കോടതി അറിയിച്ചത്. ജനുവരിയിലാണ് നിര്‍ഭയ ക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്.