ന്യൂസിലാന്റിനെതിരായ നാലാം ടി-20 യില്‍ മലയാളി താരം സഞ്ജു സാംസംണ്‍ ഇന്ത്യന്‍ ടീമില്‍. കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായ സഞ്ജു എട്ട് റണ്‍സെടുത്ത് പുറത്തായി.
ഇതാദ്യമായാണ് സഞ്ജു ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നു എന്ന അപൂര്‍വതയും ഇതോടെ ഈ മത്സരത്തിന് കൈവന്നു.
നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് രോഹിതിനും ഷമിയും ജഡേജയ്ക്കും വിശ്രമം അനുവദിച്ചു. സഞ്ജുവിനെ കൂടാതെ നവ്ദീപ് സെയ്‌നിയും വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യന്‍ ഇലവനിലുണ്ട്.
മറുവശത്ത് പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് കിവികള്‍ ഇറങ്ങുന്നത്. ടിം സൗത്തിയാണ് ന്യൂസിലാന്റിനെ നയിക്കുന്നത്.