gnn24x7

ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

0
274
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാര്‍റ്റുകളില്‍ നിന്നും വിരമിക്കുന്നുവെന്ന് പത്താന്‍ അറിയിച്ചു. പരിക്കും ഫോമില്ലായ്മയും മൂലം ഏറെക്കാലമായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന പത്താന്‍ 2017നു ശേഷം ഐപിഎല്‍ മത്സരങ്ങളിലും കളിച്ചിട്ടില്ല.

2003ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് പത്താന്‍ അരങ്ങേറിയത്. ആദ്യ ടെസ്റ്റില്‍ പക്ഷേ, ഒരു വിക്കറ്റ് വീവ്ത്താന്‍ മാത്രമേ പത്താനായുള്ളു. എന്നാല്‍ പിന്നീട് അങ്ങോട്ട് പത്താന്‍ ഇന്ത്യയുടെ കുന്തമുനകളിലൊന്നായി മാറി. 2006ലെ പാക് പര്യടനത്തില്‍ പത്താന്‍ കൊടുങ്കാറ്റായി. കറാച്ചി ടെസ്റ്റില്‍ ആദ്യ ഓവറുകളില്‍ ഹാട്രിക്കുമായി തിളങ്ങിയ പത്താന്‍ ഏകദിനത്തിലും പിന്നീടുവന്ന ട്വന്റിയ- 20യിലും തന്റേറതായ ഇടം കണ്ടെത്തി.

സ്വിംഗുകളായിരുന്നു പത്താന്റെന ബോളിംഗിലെ പ്രത്യേകത. ഒരുവേള, പാക് ബൗളിംഗ് ഇതിഹാസം വസീം അക്രത്തോട് പോലും പത്താനെ ആരാധകര്‍ താരതമ്യപ്പെടുത്തി. 2007ലെ ആദ്യ ട്വന്റിന- 20 ലോകകപ്പിലും പത്താന്റെ പ്രകടനം ടീമിന് മുതല്‍ കൂട്ടായി. പിന്നീട് ഓള്‍റൗണ്ടര്‍ പരിവേഷമായിരുന്നു പത്താന്. എന്നാല്‍, ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതോടെ പത്താന്റെ ബോളിംഗിന്റെന മൂര്‍ച്ച കുറഞ്ഞു. ഇതോടെ ടീമിന് പുറത്തേക്കുള്ള വഴിയും തുറന്നു.

പിന്നീട് നിരവധി തവണ നീലക്കുപ്പായത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയപ്രതാപത്തിന്റെന നിവല്‍ പോലുമാകാന്‍ പത്താനായില്ല. ഇതോടെ ടീമില്‍ നിന്ന് തഴയപ്പെട്ടു. എന്നാല്‍ ഐപിഎല്‍ മത്സരങ്ങളില്‍ സജീവമായിരുന്നു പത്താന്‍. ഡല്‍ഹിക്കും, പഞ്ചാബിനുമെല്ലാം വേണ്ടി കുപ്പായമണിഞ്ഞ പത്താന് ഫോം നഷ്ടം ഇവിടെയും വിനയായി. 2017നു ശേഷം ഒരു ഐപിഎല്‍ മത്സരം പോലും പത്താന്‍ കളിച്ചിട്ടില്ല.

ഇന്ത്യക്കായി 29 ടെസ്റ്റുകളില്‍ പന്തെറിഞ്ഞ പത്താന്‍ 100 വിക്കറ്റും 1,105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റുകള്‍ പിഴുത പത്താന്‍ 1,544 റണ്‍സും നേടി. 24 ട്വന്റിങ- 20 മത്സരങ്ങളില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റുകളും അദ്ദേഹത്തിന്റെറ പേരിലുണ്ട്. നിലവില്‍ കാഷ്മീര്‍ ക്രിക്കറ്റ് ടീമിന്റെറ പരിശീലകനും മെന്ററുമാണ് പത്താന്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here