മുംബൈ: ന്യൂസിലൻഡിനെതിരായ ട്വൻറി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല. രോഹിത് ശർമ ടീമിൽ തിരിച്ചെത്തി. ട്വന്റി 20 പരന്പരക്കുള്ള ടീമിനെ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കാതിരുന്ന ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയില്ല. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും. എംഎസ് ധോണി ടീമിലില്ല.
നേരത്തെ ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾക്കെതിരായ പരമ്പരകളിൽ സഞ്ജു വി സാംസണെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ശ്രീലങ്കയ്ക്കെതിരെ ഒരു ടി20യിൽ മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആദ്യ പന്ത് സിക്സറടിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ എൽബിഡബ്ല്യൂ ആയി പുറത്താകുകയായിരുന്നു.