gnn24x7

ഇന്ത്യന്‍ ടീമില്‍ പന്തിന് പകര൦ സഞ്ജുവില്ല!

0
236
gnn24x7

ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്. ന്യൂസിലന്‍ഡില്‍ എ ടീമിനൊപ്പം ഉള്ള സഞ്ജു സാംസണെ പരിഗണിക്കാതെയാണ് 26കാരനായ ഭരതിനെ റിസര്‍വ് വിക്കറ്റ് കീപ്പറായി ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. എം.എസ് ധോണിക്ക് പകരക്കാരെ തേടുന്ന ഘട്ടത്തില്‍ ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊപ്പം തന്നെ ഉയര്‍ന്നുകേട്ടിരുന്ന പേരുകളിലൊന്നാണ് ഭരതിന്‍റേത്.

രാജ്‌കോട്ടില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുമ്പാണ് ഭരതിനെ ടീമിലെടുത്തത്. ഭരതിനോട് ഉടന്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തിനിടെ 44-ാം ഓവറില്‍ ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ട് കണ്‍കഷന്‍ നേരിട്ട പന്ത് ഫീല്‍ഡി൦ഗിന് ഇറങ്ങിയിരുന്നില്ല. പകരം കെ.എല്‍. രാഹുലാണ് വിക്കറ്റ് കീപ്പറായത്. ഇതിനു പിന്നാലെ രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ പന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം 19-ന് നടക്കുന്ന മൂന്നാം ഏകദിനത്തിനു മുമ്ബ് പന്ത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പന്ത്.ഇന്ത്യ എയ്ക്കു വേണ്ടി ഓസ്‌ട്രേലിയ എ, ഇംഗ്ലണ്ട് ലയണ്‍സ്, ശ്രീലങ്ക എ എന്നീ ടീമുകള്‍ക്കെതിരെ ഭരത് സെഞ്ചുറി നേടിയിട്ടുണ്ട്. 74 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ കളിച്ച ഭരത് 37.66 ശരാശരിയില്‍ ഒമ്പത് സെഞ്ച്വറിയടക്കം 4143 റണ്‍സ് നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയാണ് 25-കാരനായ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികളും 20 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ് ടീമുകള്‍ക്കു വേണ്ടിയും ഭരത് കളിച്ചിട്ടുണ്ട്.പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇഷാന്‍ കിഷന്‍, സഞ്ജു വി സാംസണ്‍ എന്നിവരിലാരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

എന്നാല്‍, വിക്കറ്റ് കീപ്പിംഗിലെ മികവ് പരിഗണിച്ചാണ് ഭരതിനെ ഉള്‍പ്പെടുത്തിയത്.ഇന്ന് 1.30ന് രാജ്‌കോട്ടിലാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനം നടക്കുക.ശ്രീലങ്കക്കെതിരെയുള്ള ട്വന്റി20 മത്സരത്തില്‍ സഞ്ജു കളിച്ചെങ്കിലും രണ്ട് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡില്‍ കളിക്കുന്ന ഇന്ത്യ എ ടീം അംഗമാണ് സഞ്ജു സാംസണ്‍. മത്സരത്തില്‍ നാല് റണ്‍സെടുത്ത് താരം റണ്‍ഔട്ടായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here