ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐഎം വിജയന് പത്മശ്രീ ശുപാര്‍ശ. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയനെ ശുപാര്‍ശ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി 79 മല്‍സരങ്ങളില്‍ നിന്നായി വിജയന്‍ 40 ഗോളുകള്‍ നേടിയിട്ടുണ്ട്.
1990ല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ വിജയന്‍ 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായിട്ടുണ്ട്. 2003ല്‍ രാജ്യം അദ്ദേഹത്തെ അര്‍ജുനാ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. മോഹന്‍ ബഗാന്‍, കേരളാ പോലിസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി മികച്ച പ്രകടനങ്ങളായിരുന്നു വിജയന്‍ കാഴ്ചവച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി മൂന്ന തവണ വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളാ പോലിസ് അക്കാഡമിയിലെ സ്‌ട്രൈക്കറായി 17ാം വയസ്സിലാണ് വിജയന്‍ കരിയറിന് തുടക്കം കുറിച്ചത്. 1992,1997,2000 വര്‍ഷങ്ങളില്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് വിജയന്‍.








































