gnn24x7

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിക്കുന്ന പിഎഫ് തുക നികുതി രഹിതമാകുന്നത് ഈ സാഹചര്യങ്ങളിൽ

0
449
gnn24x7

ശമ്പളക്കാരായ എല്ലാ ജീവനക്കാർക്കും ലഭിക്കുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഇതിന്റെ കാലാവധി 15 വർഷമാണെങ്കിലും ജോലി ഉപേക്ഷിക്കുകയോ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌താൽ നിങ്ങൾക്ക് അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാം. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇങ്ങനെ പിൻവലിക്കുന്നതിന് നികുതി നൽകേണ്ടതുണ്ട്.

ഇപിഎഫ്ഒ നിയമമനുസരിച്ച്, ഒരു അംഗത്തിന് തൊഴിൽ നഷ്‌ടപ്പെട്ട് ഒരു മാസത്തിനുശേഷം പിഫ് നിക്ഷേപത്തിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ കഴിയും. ജീവനക്കാരൻ 2 മാസമോ അതിൽ കൂടുതലോ സമയം തൊഴിൽരഹിതനായി തുടരുകയാണെങ്കിൽ, ബാക്കിവരുന്ന 25 ശതമാനം തുക പിൻവലിക്കാനും പിഎഫ് തുക പൂർണ്ണമായും തീർപ്പാക്കാനും അനുവാദമുണ്ട്. അതായത് തൊഴിൽ രഹിതനായ ഒരു വ്യക്തിക്ക് രണ്ട് മാസത്തെ തൊഴിലില്ലായ്‌മയ്ക്ക് ശേഷം അവരുടെ പിഎഫ് നിക്ഷേപത്തിന്റെ 100 ശതമാനവും പിൻവലിക്കാൻ കഴിയും.

എന്നാൽ വിവാഹത്തിന് വേണ്ടി ജോലിയിൽ നിന്ന് പിരിഞ്ഞു പോവുന്ന സ്ത്രീകൾക്ക് ഈ 2 മാസത്തെ കാത്തിരിപ്പ് കാലയളവ് ബാധകമല്ല. അതുപോലെ തന്നെ 54 വയസ് കഴിഞ്ഞ വരിക്കാർക്ക് എപ്പോൾ വേണമെങ്കിലും അവരുടെ പിഎഫ് ബാലൻസിന്റെ 90 ശതമാനം വരെ പിൻവലിക്കാൻ അനുമതിയുണ്ട്. 5 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷമാണ് നിങ്ങൾ ഇപിഎഫ് തുക പിൻവലിക്കുന്നതെങ്കിൽ, പിൻവലിച്ച തുക (മൂലധനവും പലിശയും) നികുതി രഹിതമായിരിക്കും.

5 വർഷത്തിന് മുമ്പ് പിൻവലിക്കുകയാണെങ്കിലും തുക നികുതി രഹിതമാകുന്നത് ഈ സാഹചര്യങ്ങളിലാണ്:

ജീവനക്കാരന്റെ അനാരോഗ്യം കാരണം അല്ലെങ്കിൽ തൊഴിലുടമ ബിസിനസ്സ് നിർത്തലാക്കിയത് കാരണം പിഎഫ് തുക പിൻവലിക്കുകയാണെങ്കിൽ.

തൊഴിലുടമയുടെ നിയന്ത്രണത്തിനപ്പുറം മറ്റേതെങ്കിലും കാരണങ്ങളാൽ പിൻ‌വലിക്കുന്നതും നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

ഇപിഎഫ് സ്കീം പ്രകാരം ലഭിക്കുന്ന ഏതെങ്കിലും അഡ്വാൻസിന് ആദായനികുതി ബാധകമല്ല.

പിൻവലിക്കൽ കേസുകളിൽ തുക 50,000 രൂപയിൽ കുറവാണെങ്കിൽ ടിഡിഎസ് ഈടാക്കില്ല.

തുക 50,000 രൂപയിൽ കൂടുതലും സേവന കാലയളവ് അഞ്ച് വർഷത്തിൽ കുറവുമാണെങ്കിൽ, ആ വർഷത്തെ വരുമാനം നികുതി അടയ്‌ക്കേണ്ട പരിധിക്ക് താഴെയുള്ള സന്ദർഭങ്ങളിൽ ടിഡിഎസ് ഒഴിവാക്കാൻ വരിക്കാർക്ക് ഫോം 15 ജി / 15 എച്ച് സമർപ്പിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here