gnn24x7

ഐ.പി.എല്‍ ക്രിക്കറ്റ്: ഡല്‍ഹി ക്യാപിറ്റല്‍സിന് നാടകീയ ജയം

0
356
gnn24x7

ദുബായ്: ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് നടന്ന ഐ.പി.എല്‍ രണ്ടാം മത്സരത്തില്‍ നാടകീയ ജയം ലഭിച്ച സന്തോഷത്തിലാണ് ഡല്‍ഹി. ഏതാണ്ട് 20 ഓവര്‍ പൂര്‍ത്തിയാപ്പോള്‍ രണ്ടുപേരും തുല്ല്യ റണ്ണുകളായി. 157/8 എന്ന നിലയില്‍ പഞ്ചാബും ഡല്‍ഹിയും തോളോടു തോള്‍ ചേര്‍ന്നു നിന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് നിങ്ങിയ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കിംഗ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്തു.

സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്ക് വേണ്ടി കാഗിസോ റബാഡ ബൗള്‍ ചെയ്തു. രണ്ട് റണ്‍സ് സ്‌കോര്‍ ചെയ്ത് കെ.എല്‍.രാഹുല്‍ നിക്കോളസ് പൂരനും പുറത്തായി. ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്ന് മൂന്നുപന്തില്‍ ലക്ഷ്യം കണുകയും ചെയ്തു. ഡഹിയുടെ മാര്‍കസ് സ്‌റ്റേആയ്‌നിസാണ് മികച്ച ബാറ്റിങ് പുറത്തെടുത്ത് ഡല്‍ഹിയെ 157 സ്‌കോറിലെത്തിച്ചത്.

ഡല്‍ഹി 20 ഓവറില്‍ എട്ടിന് 157 റണ്‍സ് എടുത്തു. സ്റ്റോനയിനിസ് 53(21), ശ്രേയസ്സ് അയ്യര്‍ 39(32), ഋഷഭ് പന്ത് 31(29) എന്നിങ്ങനെയാണ് ബാറ്റിങ് നിര. ബൗളിങ്: മുഹമ്മദ് ഷമി നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കോട്രെല്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റും എടുത്തു. പഞ്ചാബിന് വേണ്ടി മയങ്ക് 89, കൃഷ്ണ ഗൗതം 20, കെ.എല്‍.രാഹുന്‍ 21, എന്നിവര്‍ റണ്ണുകള്‍ എടുത്തു. ബോളിങില്‍ അശ്വിന്‍ ഒരു ഓവറില്‍ 2 വിക്കറ്റ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ എടുത്തു. അക്ഷര്‍ നാല് ഓവറുകളില്‍ 14 റണ്‍സ് വഴങ്ങി 1 വിക്കറ്റും എടുത്തു.

gnn24x7