gnn24x7

കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് എതിരെ: എതിര്‍പ്പ് ശക്തമാവുന്നു

0
240
gnn24x7

ന്യൂഡല്‍ഹി: നാടകീയമായ സാഹചര്യത്തില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ രണ്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കിരുന്നു. ഇതില്‍ ലോക്‌സഭ പാസാക്കിയ കൃഷിയുടെ മൂന്നു ബില്ലുകളില്‍ കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാര വാണിജ്യ ബില്‍, വിവസ്ഥിരതയും സേവനങ്ങളുമാി ബന്ധപ്പെട്ട കര്‍ഷക കരാര്‍ ബില്‍ എന്നിവയാണ് പാസാക്കിയ രണ്ടു ബില്ലുകള്‍. ഇവ രണ്ടും കര്‍ഷകര്‍ക്ക് എതിരെയാണ് എന്ന ആരോപണം ശക്തമായി. പ്രതിപക്ഷം ഒന്നടങ്ങങ്കം ഈ ബില്ലിനെ ശക്തമായി വിമര്‍ശിച്ചു.

സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ പുറത്തിറങ്ങിയ മരണവാറണ്ടാണിത് എന്നാണ് പ്രതിപക്ഷത്തിന്റ അഭിപ്രായം.
താങ്ങുവില ഇതോടെ ഇല്ലാതാവുമെന്നും വിപണികളില്‍ കോര്‍പ്പറേറ്റ് ശക്തികളുടെ കടന്നു കയറ്റം വരുന്നതോടെ കര്‍ഷകര്‍ നിസ്സഹായരാവുമെന്നും അവരുടെ വിലപേശല്‍ വിലപ്പോവില്ലെന്നും പ്രതിപക്ഷം ശക്തമായി ആക്ഷേപം ഉന്നയിച്ചു. എല്ലാവരും ഒറ്റക്കെട്ടായി ബില്ലുകള്‍ രണ്ടും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും കനത്തു. എന്നാല്‍ കൃഷമന്ത്രി ഇതിനെതിരെ വാദഗതിയുമായി വന്നു. താങ്ങുവിലയുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും കര്‍ഷകരുടെ സ്വാതന്ത്ര്യവും സാധ്യതകളും വര്‍ദ്ധിക്കുകയാണ് ചെയ്യുക എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദഗതി.

എന്നാല്‍ കര്‍ഷകരുടെ താങ്ങുവില സംവിധാനം തുടരുമെന്ന് നരേന്ദ്രമോദി ആവര്‍ത്തിച്ചു. കൂടാതെ സര്‍ക്കാര്‍ തലത്തിലുള്ള സംഭരണവും ഇതോടൊപ്പം തുടരുമെന്നും അറിയിച്ചു. രാജ്യത്തിലെ ലക്ഷകണക്കിനുള്ള കര്‍ഷകരുടെ വികാരത്തെ ഹനിക്കുന്ന രീതിയിലുള്ള ഈ ബില്ലുകള്‍ തികച്ചും ഒരു ഏകാധിപതിയുടെ രീതിയിലാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് യോഗത്തില്‍ ഇടതുപക്ഷ നേതാക്കളായ എളമരം കരീം, എം.വി.ശ്രേയാംസ്‌കുമാര്‍, ബിനോയ്‌വിശ്വം എന്നിവര്‍ പ്രസ്താവിച്ചു. പ്രതിപക്ഷത്തെയും എതിര്‍ക്കുന്നവരെയും അടിച്ചമര്‍ത്തിക്കൊണ്ടാണ് ഈ ബില്ലുകള്‍ പ്രാബല്യത്തില്‍ വരുത്തിയതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഞായറാഴ്ച അപ്രതിക്ഷിതമായി കര്‍ഷക ബില്ലിനെതിരെ നടന്ന സംഭവങ്ങള്‍ ഊഹാപോഹങ്ങള്‍ക്കിട വരുത്തി കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കുവാനുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ കുബുദ്ധിയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. മോശമായി പെരുമാറുകയും മൈക്കുകള്‍ നശിപ്പിക്കുയും ചെയ്ത് പാര്‍ലമെന്റിന് അഭിമാനത്തിന് കളങ്കം വരുത്ത രീതിയാലാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ കോര്‍പ്പറേറ്റുകളുമായി തുല്ല്യനിലയിലുള്ള വിലപേശലുകള്‍ കര്‍ഷകര്‍ക്ക് സാധ്യമാവില്ലെന്ന് ഇടതുപക്ഷ ജനതാദള്‍ രാജ്യസാഭാംഗം എം.വി.ശ്രേയാംസ്‌കുമാര്‍ പ്രസ്താവിച്ചു. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട ദിനമായിരുന്നു ഇന്നലെ എന്നാണ് എ.ഐ.സി.സി. ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here