ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍റെ തീം സോങ്ങ് ശ്രദ്ധേയമാകുന്നു.
കൊല്ലത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പിനായി തയ്യാറാക്കിയ തീം സോങ്ങ് രചിച്ചത് മാല പാർവ്വതിയാണ്. ഗോള്‍ മാരോയെന്ന്‍ തുടങ്ങുന്ന ഗാനം ഇതിനകം വൈറലായിരിക്കുകയാണ്.
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്തെ അസ്ട്രോ ടർഫ് സ്‌റ്റേഡിയത്തിൽ ജനുവരി 22 ന് ആയിരുന്നു ഔദ്യോഗിക തുടക്കം. 19 ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍വീസ് ടീമുകളും ഉള്‍പ്പെടെ 45 ടീമുകളാണ് പങ്കെടുക്കുന്നത്.
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെയും അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെയും സെലക്ഷന്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും.
ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷൻ മത്സരങ്ങള്‍ക്ക് ജനുവരി 23 വ്യാഴാഴ്ച മുതല്‍ തുടക്കമായി. ബി ഡിവിഷന്‍ മത്സരങ്ങള്‍ ഫെബ്രുവരി ഒന്ന് വരെ നീളും. ജനുവരി 30 മുതലാണ് എ ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 9 നാണ് എ ഡിവിഷൻ കിരീടപ്പോരാട്ടം.