23.9 C
Dublin
Wednesday, November 11, 2026
Home Tags Higher purchase

Tag: Higher purchase

ആകര്‍ഷകമായ പലിശ നിരക്കില്‍ വീട് റീഫൈനാന്‍സ് ചെയ്യൂ : ക്യാഷ് ബാക്ക് കരസ്ഥമാക്കാം

വസ്തു ഇടിന്മേലുള്ള ലോണുകള്‍ നമ്മളില്‍ പലരും എടുക്കാറുണ്ട്. മിക്കവരും അത് ഹൗസ്ലോണുകളായിട്ടാവും എടുക്കുന്നത്. എന്നാല്‍ പലപ്പോഴും അത്തരം ലോണുകള്‍ നമുക്ക് ഒരു ബാധ്യതയായി മാറാറുമുണ്ട്. അത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നിന്നും...

അയർലണ്ടിലെ മൈൻഡിന് പുതിയ നേതൃത്വം; നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി 

ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മൈൻഡിന്റെ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു.  Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.  മറ്റ് ഭാരവാഹികൾ: മാത്യൂസ് തയ്യിൽ (വൈസ് പ്രസിഡന്റ്), ദിലീപ് കലന്തൂർ (ജോയിന്റ് സെക്രട്ടറി), സാജു ജേക്കബ് (ജോയിന്റ് ട്രഷറർ), ജിബിൻ പി. മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ).  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര.  പരിചയസമ്പന്നരായ പ്രവർത്തകരും യുവജനങ്ങളും സ്ത്രീ നേതൃത്വവും ഉൾപ്പെടുന്ന പുതിയ കമ്മിറ്റി, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചിലേറെ വർഷമായി അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തുന്ന രണ്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന മലയാളി സമൂഹത്തിന്റെ സഹകരണവും പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S Follow Us on Instagram!GNN24X7 IRELAND :🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==