gnn24x7

ചൈനയില്‍ നിന്നും ഉല്‍പ്പാദനം പിന്‍വലിക്കാനൊരുങ്ങി ആപ്പിള്‍ നിര്‍മാതാക്കള്‍

0
435
gnn24x7

ചൈനയില്‍ നിന്നും ഉല്‍പ്പാദനം പിന്‍വലിക്കാനൊരുങ്ങി ആപ്പിള്‍ നിര്‍മാതാക്കള്‍. ആപ്പിളിന് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രധാന മാനുഫാക്ചറേഴ്‌സ് ആണ് തങ്ങളുടെ ഉല്‍പ്പാദന ശൃംഖലയിലെ ആറ് പ്രധാന സെന്ററുകള്‍ ഇന്ത്യയിലേക്ക് പറിച്ചു നടാനൊരുങ്ങുന്നത്. ആഭ്യന്തര മാര്‍ക്കറ്റിലെ വില്‍പ്പനയ്ക്കു പുറമെ അഞ്ച് ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയില്‍ 55000ത്തോളം തൊഴിലവസരങ്ങളാണ് ഈ ഷിഫ്റ്റ് കൊണ്ട് സൃഷ്ടിക്കപ്പെടുന്നത്. ഫോണുകള്‍ക്ക് പുറമെ ടാബ്ലറ്റ്, കംപ്യൂട്ടേഴ്‌സ് എന്നിവയും ഉല്‍പ്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു വര്‍ഷം കൊണ്ടാണ് ഇത്രയും തൊവിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്നത് ഇ്ത്യന്‍ ഇലക്ട്രോണിക് കൊഴില്‍ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കും. ചൈനയില്‍ നിന്നുടലെടുത്ത വൈറസ് ഭീതിയും ഇപ്പോള്‍ നിലനില്‍ക്കുന്ന ട്രേഡ് പ്രശ്‌നങ്ങളും കണക്കിലെടുത്ത് കൂടുതല്‍ ആഗോള നിര്‍മാതാക്കള്‍ ഉല്‍പ്പാദനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങളിലാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ തന്നെ ഉല്‍പ്പാദനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ആപ്പിളിന്റെ കോണ്‍ട്രാക്റ്റ് മാനുഫാക്ചറേഴ്‌സ് ആയ ഫോക്‌സ്‌കോണ്‍ നേരത്തെ തന്നെ അവിടെ പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞിരുന്നു. മറ്റ് ഉല്‍പ്പാദകരായ വിസ്ട്രണ്‍, പെഗാട്രണ്‍ എന്നിവരും കൊറിയന്‍ ഗാജറ്റ് ഭീമന്മാരായ സാംസംഗ്, ഇന്ത്യന്‍ നിര്‍മാതാക്കളായ ഡിക്‌സണ്‍ ലാവ, മൈക്രോമാക്‌സ് എന്നിവരും സര്‍ക്കാരിന്റെ ഇന്‍സെന്റീവ് സ്‌കീമിന്റെ ഭാഗമായി കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനവും ലക്ഷ്യമിട്ടിരിക്കുകയാണ്.

22 ഓളം ആഭ്യന്തര, ആഗോള നിര്‍മാതാക്കള്‍ ഈ സ്‌കീമിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നതായി കമ്യൂണിക്കേഷന്‍& ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചിരുന്നു. 11000 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഇലക്ട്രോണിക് കംപോണന്റ് ഉല്‍പ്പാദനം കൂടി കണക്കിലെടുത്താല്‍ ഇത് 45000 കോടി രൂപയോളമാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here