gnn24x7

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പത്മശ്രീ നേടി രണ്ട് മലയാളികള്‍!

0
219
gnn24x7

ന്യൂഡല്‍ഹി: പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടുമലയാളികള്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 

അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ പാവകളി. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകൾ രഞ്ജിനിയും ഈ കലാരൂപത്തിൽ വിദഗ്ധയാണ്. 

നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നൽകിയ നിർണായക സംഭാവനകൾ പരിഗണിച്ചാണ് പത്മശ്രീ നൽകി ആദരിക്കുന്നത്.

കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്.

ജഗ്ദീഷ് ജൽ അഹൂജ (പഞ്ചാബ്), മുഹമ്മദ് ഷരീഫ് (യുപി), തുളസി ഗൗഡ (കർണാടക), ജാവേദ് അഹമ്മദ് ടക് (ജമ്മു കശ്മീർ), അബ്ദുൽ ജബ്ബാർ (മധ്യപ്രദേശ്) തുടങ്ങിയവരടക്കം 21 പേർക്കാണ് പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചത്.

1984ലെ ഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾക്കു വേണ്ടി പോരാടിയ അബ്ദുൽ ജബ്ബാറിന് മരണാനന്തര ബഹുമതിയായി പത്മശ്രീ പുരസ്കാരം നൽകും. 2019 നവംബർ 14ന് ആണ് അദ്ദേഹം മരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here