ചെന്നൈ: തെന്നിന്ത്യൻ നടൻ വിക്രമിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി ഇതുവരെ ഒരു വിവരവും പങ്കുവെച്ചിട്ടില്ല.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നെഞ്ചു വേദനയുണ്ടായതായാണ് ആദ്യ റിപ്പോർട്ടുകൾ.
ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയിൽ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിൻ സെൽവന്റെ ടീസർ ലോഞ്ചിൽ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.






































