gnn24x7

വിഷവാതകം ശ്വസിച്ച് മരണം; പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു

0
214
gnn24x7

തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തി.

മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചെങ്കോട്ടുകോണത്ത് രോഹിണിഭവനിലെത്തിച്ചത്.

വ്യാഴാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്.

രാവിലെ 9.30ന് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നേരത്തെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിക്കാത്തതിനാലാണ് പണം നല്‍കാനാവാത്തതെന്നായിരുന്നു എംബസിയുടെ വിശദീകരണം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോര്‍ക്ക വഴി പണം നല്‍കാമെന്ന ഉറപ്പ് നല്‍കിയത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ര​ഞ്ജി​ത് കു​മാ​ർ, ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി, മ​ക​ന്‍ വൈ​ഷ്ണ​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​യോ​ടെ ക​രി​പ്പൂ​രി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം ന​ട​ത്തും. നേ​പ്പാ​ളി​ലെ റി​സോ​ര്‍​ട്ടി​ൽ ഹീ​റ്റ​റി​ൽ​നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മ​രി​ച്ച എ​ട്ട് പേ​രു​ടെ​യും പോ​സ്റ്റു​മോ​ര്‍​ട്ടം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here