gnn24x7

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ്മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

0
505
gnn24x7

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യയുടെ അഭിമാനമായിമാറി. ഇന്ന് വളരെ വിജയകരമായി ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയില്‍ നിന്നാണ് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചത്. ഇത് ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളില്‍ വലിയ പങ്കുവഹിക്കുമെന്ന് ഡി.ആര്‍.ഡി. പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇതിന്റെ വിജയകരമായ പരീക്ഷണത്തെക്കുറിച്ചും അതിന്റെ വീഡിയോയും ഡി.ആര്‍.ഡിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ന് പുറംലോകത്തെ അറിയിച്ചത്.

എത്രയോ ദൂരെയുള്ള ശത്രുപാളയത്തിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി, കിലോമീറ്ററുകള്‍ക്കിപ്പുറത്തുള്ള കപ്പലില്‍ നിന്നും വളരെ ശക്തമായ ഈ മിസൈല്‍ മുഖാന്തിരം അക്രമണം നടത്താന്‍ സാധ്യമാവുന്നതാണ് ബ്രഹ്മോസ് മിസൈല്‍. വളരെയേറെ പ്രഹര ശക്തിയുള്ള ഈ മിസൈല്‍ തൊടുത്തു വിട്ടുകഴിഞ്ഞാല്‍ ഉദ്ദേശിച്ച സ്ഥലത്ത് വളരെ കൃത്യമായി പതിക്കും എന്നതും വളരെ ശക്തമായ വിസ്‌ഫോടനം സാധ്യമാവുന്നു എന്നതും ഈ ബ്രഹ്മോസിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യ നാവികസേനാ ശക്തിയില്‍ ഒന്നുകൂടെ മുന്നേറി എന്ന് വ്യക്തമാക്കുവാന്‍ സാധിക്കും. പല വിദേശരാജ്യങ്ങളും ഇന്ത്യയുടെ ഈ വിജയത്തെ വളരെ ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്.

ചൈനയുമായി അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കേ ഇന്ത്യയുടെ നാവിക, സൈനിക ശക്തിയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ഈ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ശക്തി തെളിയിക്കുന്ന ഒരു നീക്കമായി മാറി. പരീക്ഷണത്തിനായി അറേബ്യന്‍ കടലിലെ ലക്ഷ്യ സ്ഥാനമായിരുന്നു ഉപയോഗിച്ചത്. അത് വളരെ കൃത്യമായി മിസൈല്‍ ചെന്നുപതിക്കുകയും ശക്തമായ സ്‌ഫോടനത്തില്‍ കലാശിക്കുകയും ചെയ്തു. മിസൈലിന്റെ പരീക്ഷണ വിജയത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ത്യന്‍ വ്യോമസേനയേയും ഡി.ആര്‍.ഡിയേയും അഭിനന്ദിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here