gnn24x7

വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിൽ, നിർമാണം അതിവേഗം പൂർത്തിയാക്കും- മുഖ്യമന്ത്രി

0
79
gnn24x7

വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കി സെപ്റ്റംബറിൽ ആദ്യ കപ്പൽ ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര എം.എൽ.എ. കെ. ആൻസലന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാവുമ്പോഴുണ്ടാവുന്ന തൊഴിൽ സാധ്യതകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നുഎം.എൽ.എയുടെ ചോദ്യം.തുറമുഖത്തിന്റെ സാധ്യതകൾ വളരെവലുതാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തുറമുഖ നിർമ്മാണം അതിവേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.

‘സമുദ്രഗതാഗതത്തിലെ 30- 40% ചരക്കുനീക്കം നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം തുറമുഖം. സെപ്റ്റംബറിൽ ആദ്യ കപ്പൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ലോകത്ത് പ്രധാനനഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളർന്നത് തുറമുഖങ്ങളോട് ചേർന്നാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടും വാണിജ്യ വ്യവസായ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി വിഴിഞ്ഞം മാറും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജങ്ങളെ പങ്കാളികളാക്കി വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക്സ് സെന്ററുകൾ, ജനവാസകേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് മുൻകൈ എടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തുനിന്ന് ചരക്ക് നീക്കം സുഗമമാക്കാൻ 67 കിലോമീറ്റർ ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായെന്നും അദ്ദേഹം സഭയെ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here