gnn24x7

ദല്‍ഹിയില്‍ പൗരത്വ നിയമ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മരണം ഒമ്പതായി

0
194
gnn24x7

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മരണം ഒമ്പതായി. നാല് പേരാണ് ഇന്ന് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ 24 ന്യൂസ് റിപ്പോര്‍ട്ടര്‍ക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

നേരത്തെ എന്‍.ഡി ടി.വി റിപ്പോര്‍ട്ടര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. എന്‍.ഡി.ടി.വി എക്‌സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനാരംഭിച്ച ജനക്കൂട്ടം പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റില്‍ പറയുന്നു.

ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ച ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്.

സംഘര്‍ഷം വ്യാപകമാകുന്ന സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here