gnn24x7

വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതമാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം

0
187
gnn24x7

റിയാദ്: വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതമാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങി.

തൊഴിൽ മാറുന്നതിന് വിദേശ തൊഴിലാളികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതിനെ കുറിച്ച് സ്വകാര്യ മേഖല പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തിയത്. 

വിദേശികൾക്ക് തൊഴിൽ മാറ്റത്തിനും റീ എൻട്രിക്കും ഫൈനൽ എക്സിറ്റിനും പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയ്ക്കും സ്വീകാര്യമായ തീരുമാനത്തിലെത്താനാണ് തൊഴില്‍ മന്ത്രാലയം ശ്രമിക്കുന്നത്.

തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ രാജ്ഹിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. സൗദിയിൽ എത്തി ഒരു വർഷം പിന്നിട്ട ശേഷം തൊഴിൽ മാറ്റം അനുവദിക്കുക, നിശ്ചിത കാലം കഴിയണമെന്ന വ്യവസ്ഥയില്ലാതെയും തൊഴില്‍ മാറാന്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. 

കൂടാതെ എല്ലാ പ്രൊഫഷനുകളിൽപ്പെട്ടവർക്കും റീ എൻട്രി സ്വാതന്ത്ര്യം അനുവദിക്കുക, നിശ്ചിത പ്രൊഫഷനുകളിൽപ്പെട്ടവർക്ക് റീ എന്‍ട്രി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക എന്നിവയാണ് റീ എന്‍ട്രിയുമായി ബന്ധപ്പെട്ട് വന്ന നിര്‍ദ്ദേശങ്ങള്‍. 

മാത്രമല്ല റീ എൻട്രി വിസയിൽ സ്വദേശത്തേക്കു പോയി തിരിച്ചു വരാത്ത വിദേശികൾക്ക് പുതിയ വിസയിൽ തിരികെയെത്തുന്നതിന് നിലവിലുള്ള വിലക്ക് നീക്കുന്ന കാര്യവും ചര്‍ച്ചചെയ്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here