gnn24x7

കൊറോണ വൈറസ്; പ്രതിസന്ധി മറികടക്കാന്‍ രണ്ടാം സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

0
217
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ വ്യാപനത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച  ലോക്ക് ഡൌണില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്.

ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിനായി വീണ്ടും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതയാണ് വിവരം. ധനകാര്യമന്ത്രാലയം ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തുകയാണ്.

നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന വിധത്തിലാകും പദ്ധതി പ്രഖ്യാപിക്കുക. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സാമ്പത്തിക പാക്കേജ് സംബന്ധിച്ചുള്ള തീരുമാനം എടുക്കും. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി രൂപയുടെ പാക്കേജിന് അനുമതി നല്‍കിയിരുന്നു.

വ്യവസായ,കാര്‍ഷിക,നിര്‍മ്മാണ മേഖലകള്‍ ഒക്കെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക നിയന്ത്രണവും സാമ്പത്തിക മേഖലയില്‍ അച്ചടക്കവും കൊണ്ട് വരുകയും ചെയ്യുന്നതോടൊപ്പം പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനുള്ള നടപടികളും ധനമന്ത്രാലയം കൈക്കൊള്ളും. ഏതൊക്കെ മേഖലകള്‍ക്കായാണ് സാമ്പത്തിക പാക്കേജ് എന്നത് സംബന്ധിച്ച് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റ് മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തുകയാണ്.മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.ഇതില്‍ സംസ്ഥാനങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും.

നിലവിലെ സാഹചര്യം മറികടുക്കുന്നതിനായി പ്രതിസന്ധി രൂക്ഷമായ മേഖലകള്‍ക്കായി കൂടുതല്‍ സഹായം ഉള്‍പ്പെടുന്നതാകും രണ്ടാം സാമ്പത്തിക പാക്കേജ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here