gnn24x7

കോവിഡ്; സാലറി ചലഞ്ചിനോ, ശമ്പള വെട്ടിച്ചുരുക്കലിനോ തയ്യാറല്ലെന്നു മന്ത്രിമാരും സർക്കാർ നേതാക്കളും

0
233
gnn24x7

ബർലിൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള ഭാരിച്ച ചിലവിന് സാലറി ചലഞ്ചിനോ, ശമ്പള വെട്ടിച്ചുരുക്കലിനോ ജർമനിയിലെ മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സർക്കാർ ജീവനക്കാരും തയ്യാറല്ലന്ന് ഒരു പഠന റിപ്പോർട്ടിന്റെ വെളിപ്പെടുത്തൽ. ജർമനിയുടെ അയൽരാജ്യമായ ഓസ്ട്രിയായിൽ ചാൻസലർ സെബാസ്റ്റ്യൻ കുർസിന്റെ (33) അഭ്യർത്ഥനമാനിച്ച് മന്ത്രിസഭാ അംഗങ്ങൾ ഒരു മാസത്തെ ശമ്പളം ചാൻസലറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കൂടാതെ സർക്കാർ ജീവനക്കാരും ഈ നിലപാട് സ്വീകരിച്ചു.

ഈ നടപടികൾ ഉയർത്തി പിടിച്ചാണ് ജർമനിയിൽ ഒരു അഭിപ്രായ സർവേ പൊതുവെ നടത്തിയത്.

ജർമനിയിലെ ചാൻസലർ മെർക്കലിന്റെ വിശാല മുന്നണിയിലെ മന്ത്രിമാർ അവരുടെ വൻ തുകയായ ശമ്പളം കോവിഡിന്റെ പേരിൽ ഉപേക്ഷിക്കുവാൻ തയ്യാറല്ല എന്ന് അഭിപ്രായ സർവേയിൽ വെളിപ്പെടുത്തി. സർക്കാർ ജീവനക്കാരും ഈ നിലപാട് തന്നെ സ്വീകരിച്ചു. തൊഴിൽ സംഘടനകൾ സാലറി ചലഞ്ചിനെ ശക്തമായി എതിർത്തു. കോവിഡ് മൂലം ഓസ്ട്രിയായിലുണ്ടായ തൊഴിൽ രഹിതരെ സംരക്ഷിക്കാനാണ് സർക്കാർ അവിടെ പണം പിരിക്കുന്നതെന്ന് സൂചനയുണ്ട്. ജർമനിയിലെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും സർക്കാർ ഖജനാവിൽ ആവശ്യത്തിനുള്ള പണം ഉണ്ടെന്നാണ് പൊതുവെയുള്ള വികാരം. കോവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാൻ ജർമനി ചിലവിടുന്നത് 156 ബില്യൻ യൂറോയാണ്. പുതിയ രക്ഷാ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here