gnn24x7

കൊവിഡ് 19 വൈറസ് ബാധയില്‍ രാജ്യത്ത് വീണ്ടും മരണം; സംസ്ഥാനത്ത് 89 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

0
303
gnn24x7

മുംബൈ: കൊവിഡ് 19 വൈറസ് ബാധയില്‍ രാജ്യത്ത് വീണ്ടും മരണം. ഫിലിപ്പൈന്‍ പൗരനായ 68 കാരനാണ് മുംബൈയില്‍ മരിച്ചത്.

നേരത്തെ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ട് കസ്തൂര്‍ബാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇയാള്‍ക്ക് വൃക്ക-ശ്വാസകോശ സംബന്ധിയായ രോഗങ്ങളും ഉണ്ടായിരുന്നതായി പൊതുജനാരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ത്യയില്‍ 419 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍ സ്വദേശിയുടെ മരണത്തോടെ രാജ്യത്ത് 8 പേരാണ് വൈറസ് ബാധയില്‍ മരിച്ചത്. ഇതില്‍ മൂന്നുമരണവും സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

89 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

gnn24x7