gnn24x7

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; വിദേശ സൂപ്പർമാർക്കറ്റുകളിൽ ‘അരി വാങ്ങാൻ’ തിക്കും തിരക്കും

0
401
gnn24x7

ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തപ്പോൾ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടയേക്കാമെന്ന അനുമാനത്തിലാണ് കേന്ദ്രം. ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി പൂർണമായും നിരോധിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

അരിയുടെ നിരോധനം വടക്കേ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ഇന്ത്യക്കാരെ ഏറെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർമാർക്കറ്റുകൾക്ക് പുറത്ത് അരി വാങ്ങുന്നതിനായി നീണ്ട നിരയാണ് കാണുന്നത്. ഇതിനു പിന്നാലെ അരിവില്പനയ്ക്ക് കടകളിൽ നിയന്ത്രണവും വന്നു. ഒരു കുടുംബത്തിന് ഒരു ചാക്ക്, 25 ഡോളറിന് മറ്റ് ഉൽപന്നങ്ങൾ വാങ്ങിയാൽ മാത്രം അരി എന്നീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വില കൂട്ടിയതായും ആക്ഷേപമുണ്ട്. അതേസമയം, യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ ഇത്തരമൊരു തിരക്ക് അനുവഭവമായിട്ടില്ല.

ഇന്ത്യയിലെയും ചൈനയിലെയും പ്രളയവും യുക്രെയ്നിൽ നിന്നുള്ള അരി കയറ്റുമതിക്ക് റഷ്യ കൊണ്ടുവന്ന നിയന്ത്രണവും മൂലം അരിവില കുതിക്കുമെന്നു മുൻകൂട്ടി കണ്ടാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. കഴിഞ്ഞവർഷം ഒരു കോടി ടൺ ബസുമതി ഇതര അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ വർഷം ലോകത്തെ 87 ലക്ഷം ടൺ കുറയുമെന്നാണ് വിലയിരുത്തൽ. ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7