gnn24x7

ആശങ്കയുടെ രണ്ടര മണിക്കൂർ; ഒടുവിൽ ആശ്വാസം: കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

0
159
gnn24x7

ആശങ്കയുടെ രണ്ടര മണിക്കൂർ പറക്കലിനൊടുവിൽ ആശ്വാസത്തിന്റെ ലാൻഡിങ് . കോഴിക്കോട്ടുനിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് രാവിലെ 9.44-ന് ടേക്ക്ഓഫ് ചെയ്ത വിമാനത്തിനാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് വേണ്ടി വന്നത്. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കരിപ്പൂരിൽനിന്ന് ഉയർന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 385 വിമാനം ടേക് ഓഫ് ചെയ്യുമ്പോൾ പിൻഭാഗം റൺവേയിൽ ഉരസിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ ഉണ്ടെന്ന സംശയത്തിലാണ് എമർജെൻസി ലാൻഡിങ്ങ് നിശ്ചയിച്ചത്. കരിപ്പൂരിൽ അടിയന്തര ലാൻഡിങ് സാധിക്കാത്തതിനാൽ കൊച്ചിയും തിരുവനന്തപുരവും പരിഗണിക്കുകയും ഒടുവിൽ തിരുവനന്തപുരത്ത് ലാൻഡിങ് നിശ്ചയിക്കുകയായിരുന്നു.

9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമായിരുന്നു ലാൻഡിങ് നടത്തിയത്. വിമാനം റൺവേയിൽനിന്ന് മാറ്റി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here