യുഡിഎഫിൽ തരൂരിന് പിന്തുണയേറുന്നു; അനുകൂലിച്ച് ജോസഫ് ഗ്രൂപ്പും

0
29
adpost

ശശി തരൂരിന് യുഡിഎഫിൽ പിന്തുണയേറുന്നു. മുസ്ലീം ലീഗിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും വിവാദങ്ങളിൽ ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. വിശ്വപൗരനായ തരൂർ പങ്കെടുക്കുന്ന യോഗത്തിലേക്ക് സംഘാടകർ ക്ഷണിച്ചാൽ തീർച്ചയായും പങ്കെടുക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

ശശി തരൂർ പങ്കെടുക്കുന്ന യോഗത്തിൽപങ്കെടുക്കുന്നതിൽ നിന്ന് ആരും വിലക്കിയിട്ടില്ലെന്നാണ് സജി മഞ്ഞക്കടമ്പൻ വിശദീകരിക്കുന്നത്. കേരളത്തിലെവിടെയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരു പൗരനെന്ന നിലയിൽ തന്നെ തരൂരിന് അവകാശമുണ്ട്. അതിനെ ആരും എതിർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തുറന്നെതിർക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ തനിവഴി വെട്ടി തുറക്കുകയാണ് തരൂർ.യുവനേതാക്കളിൽ തരൂർ ഫാൻസ് എണ്ണത്തിൽ കൂടുതലുണ്ട്.മുതിർന്നവരിൽ കെ.മുരളീധരൻ ഉൾപ്പെടെ പ്രമുഖരുടെ പിന്തുണയും തരൂർ ഉറപ്പിച്ച് കഴിഞ്ഞു. വി.ഡി. സതീശനെ കെ.മുരളീധരൻതള്ളിപ്പറഞ്ഞതോടെ കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകളിൽ ഒരുവിഭാഗത്തിന്റെ പിന്തുണ ശക്തമായപിന്തുണ ശശി തരൂരിനാണെന്ന്ഉറപ്പായിട്ടുണ്ട്.

adpost

LEAVE A REPLY

Please enter your comment!
Please enter your name here