gnn24x7

യൂറോപ്യൻ രാജ്യങ്ങളിൽ ‘ഫെയ്സ്ബുക്ക് ന്യൂസ്’ ടാബ് നിർത്തലാക്കാൻ മെറ്റ

0
406
gnn24x7

യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ ‘ഫെയ്സ്ബുക്ക് ന്യൂസ്’ സേവനം നിർത്തലാക്കുമെന്ന് മെറ്റ പ്ലാറ്റ്ഫോംസ്. ഈ മാറ്റം വന്നാലും വാർത്താ വെബ്സൈറ്റുകളിലെ വാർത്താ ലിങ്കുകൾ ഫെയ്സ്ബുക്കിൽ തുടർന്നും ലഭ്യമാവുമെന്നും ഡിസംബറിൽ ഇത് നടപ്പിലാക്കുമെന്നും മെറ്റ വ്യക്തമാക്കി. ഫെയ്സ്ബുക്ക് ആപ്പിൽ വാർത്താ ഉള്ളടക്കങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഇടമാണ് ഫെയ്സ്ബുക്ക് ന്യൂസ് ഫീഡ്.

ഈ രാജ്യങ്ങളിൽ ഫെയ്സ്ബുക്ക് ന്യൂസിന് വേണ്ടി മാധ്യമസ്ഥാപനങ്ങളുമായി കമ്പനി കരാറിലേർപ്പെടുകയോ പുതിയ ഉല്പന്നം അവതരിപ്പിക്കുകയോ ചെയ്യില്ല. ഫെയ്സ്ബുക്ക് ഫീഡിൽ ഉപഭോക്താക്കൾ കാണുന്ന ഉള്ളടക്കങ്ങളിൽ മൂന്ന് ശതമാനം മാത്രമാണ് വാർത്തകളുള്ളത്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് അനുഭവത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വാർത്തകൾ എന്നും മെറ്റ ബ്ലോഗ്പോസ്റ്റിൽ പറഞ്ഞു.

വാർത്താ ഉള്ളടക്കങ്ങളിൽ നിന്നുള്ള പരസ്യ വരുമാനത്തിന്റെ വലിയൊരു പങ്ക് മാധ്യമസ്ഥാപനങ്ങൾക്ക് നൽകണം എന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾ കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ ഇതിനകം വിവിധ രാജ്യങ്ങൾ പാസാക്കിക്കഴിഞ്ഞു. ഇതിന്റെ സമ്മർദ്ദം ഫെയ്സ്ബുക്ക്, ഗൂഗിൾ പോലുള്ള കമ്പനികൾക്ക് മേലുണ്ട്. പല രാജ്യങ്ങളിലും അത്തരം കരാറുകൾക്ക് സാധിക്കില്ലെന്നും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യുമെന്നുമുള്ള നിലപാടാണ് കമ്പനികൾ സ്വീകരിച്ചുവരുന്നത്. നിയമം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് കാനഡയിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാർത്താ ഉള്ളടക്കങ്ങൾ മെറ്റ വിലക്കിയിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7