gnn24x7

കൊച്ചിയിൽ വൻ ലഹരിവേട്ട; 12,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചു, പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

0
274
gnn24x7

കൊച്ചിയിൽ വൻ ലഹരിവേട്ട. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എൻബിസി-നേവി സംയുക്ത പരിശോധനയിൽ പിടികൂടിയിരിക്കുന്നത്. രാജ്യത്ത ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2500 കിലോ മെത്തഫിറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാശിഷ് ഓയിൽ തുടങ്ങിയവ ലഹരി പദാർത്ഥങ്ങളാണ് പിടികൂടിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതിൽ ഏറ്റവും വലിയ മെത്തഫിറ്റമിൻ ശേഖരമാണിത്.

ശ്രീലങ്ക, മാലദ്വീപ്

എന്നിവിടങ്ങളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്ന് നാവിക സേനയുടെ സഹായത്തോടെ കൊച്ചിയിലെത്തിച്ചു.

നാവിക സേനയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു മദർഷിപ്പിൽ നിന്നും ഇത്തരത്തിലുള്ള വലിയ ലഹരിവേട്ട ഇന്ത്യൻ ഏജൻസികളിൽ നടത്തുന്നത് ഇതാദ്യമാണ്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലായിരുന്നു. ലഹരിക്കടത്ത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പേറഷൻ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും ഏറ്റവും വലിയ മെത്താഫെറ്റമിൻ വേട്ടയുമാണിതെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7