അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു ആണ് അറസ്റ്റിലായത്. നെയ്യാറ്റികര പൊൻവിളയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്.

പൊൻവിള കോൺഗ്രസും യൂത്ത് കോൺഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. സ്തൂപം തകർത്തതിന് പിന്നാലെ കോൺഗ്രസുകാർ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തിൽ പാറശാല പൊലീസ് ആണ് കേസെടുത്തത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU






































