gnn24x7

ജീത്തു ജോസഫ് മോഹൻലാൽടീമിൻ്റെ “നേര്” ആരംഭിച്ചു

0
191
gnn24x7

പൊന്നിൻചിങ്ങമായ ആഗസ്റ്റ് പതിനേഴ് വ്യാഴാഴ്‌ച്ച തലസ്ഥാന നഗരിയിൽ ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രമാണ് വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങോടെ ആരംഭിച്ചത്.
മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ഈ ചടങ്ങിൽ തിരുവനന്തപുരത്തെ തൻ്റെ ഏറ്റവും അടുത്ത സുഹ്റുത്തുളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തത് ഏറെ കൗതുകമായി.


ജീത്തു ജോസഫും, ലിൻ്റാ ജീത്തുവും ആദ്യദു ദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമായത്.
പിന്നീട് ചലച്ചിത്ര ‘ പ്രവർത്തകരും അണിയറ പ്രവർത്തകരും – ഈ ചടങ്ങ് പൂർത്തീകരിച്ചു.
– ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചു.


അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സന്നിൽ കുമാർ, ചേംബർ ഓഫ് കൊമേഴ്‌സ്പ്രസിഡൻ്റ്, രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു.
ജീത്തു ജോസഫ് ആമുഖ പ്രസംഗവും, ആൻ്റണി പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
നല്ലൊരു ഇടവേളക്കുശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത് ഒരു ചിത്രീകരണത്തിനായി എത്തുന്നത്. അതിൻ്റെ സന്തോഷം ചലച്ചിത്ര പ്രവർത്തകർ ഇവിടെ പങ്കുവച്ചു.

ആശിർവ്വാദിൻ്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിതെന്ന് ആൻ്റണി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ആശിർവ്വാദിൻ്റെ അഞ്ചാമത്തെ സിനിമയും മോഹൻലാലിനോടൊത്തുളള നാലാമത്തെ ചിത്രവുമാണിതെന്ന് ജീത്തു ജോസഫും വ്യക്തമാക്കി.

കേടതിയും, നിയമയുദ്ധവുമൊക്കെ കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് ഈ ചിത്രം.കോടതി നടപടികൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ:
കഥാഗതിയിൽ നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കുന്ന ഒരു ചിത്രം.

മോഹൻലാലിനു പുറമേ അനശ്വരാ രാജൻ, പ്രിയാമണി, ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി.ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ ,ഡോ.പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ശാന്തി മായാദേവി പുതിയ തിരക്കഥാകൃത്ത്

ഒരു പുതിയ തിരക്കഥാകൃത്തിനേക്കൂടി ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു.
ശാന്തി മായാദേവി വക്കീലായ ശാന്തി മമ്മൂട്ടി നായകനായ ഗാന ഗന്ധർവ്വ നിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തെത്തി.തുടർന്ന് ദൃശ്യം 2, നാലാംമുറ, ചിത്രീകരണം നടന്നു വരുന്ന റാം എന്ന ചിത്രത്തിലും അഭിനയിക്കുന്ന ശാന്തി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെ തിരക്കഥാ രംഗത്തു കൂടി കടക്കുകയാണ്.
അതിനവസരവും പ്രചോദനവും നൽകിയത് ജീത്തു ജോസഫ് സാറാണന്ന് ശാന്തി പറഞ്ഞു.

ജീത്തു ജോസഥ്യം ശാന്തി മായാദേവിയും ചേർന്നാണ്
ഈ ചിത്രത്തിൻ്റെ കഥയും തിരക്കുയും സംഭാഷണവും രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.
സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും – വി.എസ്.വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം ബോബൻ
കോസ്റ്റും ഡിസൈൻ -ലിൻ്റൊജീത്തു.
മേക്കപ്പ് – അമൽ ചന്ദ്ര .
ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ ‘
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സോണി.ജി.സോളമൻ., എസ്.എ.ഭാസ്ക്കരൻ ,അമരേഷ് കുമാർ,
ഫിനാൻസ് കൺട്രോളർ- മനോഹരൻ.കെ.പയ്യന്നൂർ
പ്രൊഡക്ഷൻ മാനേജേഴ്സ് –ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം ‘
പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – ബന്നറ്റ്.എം.വർഗീസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7