gnn24x7

പി.ആർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവ്

0
171
gnn24x7

പി.ആർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവിറക്കി. നാല് സ്ത്രീ പീഡന കേസുകൾ ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പി ആർ സുനു.പിരിച്ചുവിടാതിരിക്കാനുള്ള വിശദീകരണം നൽകാൻ ഹാജരാകണമെന്ന് നോട്ടീസ് അയച്ചെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. തുടർന്നാണ് പിരിച്ചുവിടൽ നടപടികളിലേക്ക് സംസ്ഥാന പൊലീസ് മേധാവി കടന്നത്.

പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആർ.സുനുവിന് ഡിജിപി നൽകിയ നിർദേശം. എന്നാൽ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്നായിരുന്നു മറുപടി.

പി.ആർ സുനുവിനെതിരെ പൊലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടൽ വേണമെന്നായിരുന്നു ഡി.ജി.പി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നത്.ആറ് ക്രിമിനൽ കേസുകളിൽ സുനു ഇപ്പോൾ പ്രതിയാണ്. അതിൽ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്.ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പ് തല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here