gnn24x7

യാത്രാനിയന്ത്രണം പൂർണമായും നീക്കി ചൈന; വിദ്യാർഥികൾക്കു പോകാൻ വഴിയൊരുങ്ങും

0
175
gnn24x7

വിദേശയാത്രക്കാർക്കുണ്ടായിരുന്നSHAREപുനരാരംഭിച്ചു. യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കിയത് ഇന്നലെവിലക്കു ചൈന പൂർണമായും പിൻവലിച്ചു. വീസ വിതരണം പ്രാബല്യത്തിലായി. ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തരയാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്.

അതേസമയം, ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കാര്യത്തിൽ ഔദ്യോഗികമായി ഇന്ത്യയോ വിമാനക്കമ്പനികളോ പ്രഖ്യാപനം നടത്തിയിട്ടില്ല.2020 നവംബർ മുതൽ ഇന്ത്യ – ചൈന വിമാന സർവീസില്ല. ഇന്ത്യൻ പ്രഫഷനലുകൾക്കു വീസ അനുവദിച്ചെങ്കിലും വിദ്യാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. പുതിയ നയം മാറ്റത്തോടെ വിദ്യാർഥികൾക്കും പോകാൻ വഴിയൊരുങ്ങും.

ഇതിനിടെ, ചൈനാ സർക്കാരിന്റെ കോവിഡ് നയത്തെ വിമർശിച്ച ആയിരത്തോളം പേരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സർക്കാർ പൂട്ടിച്ചു. ഒറ്റയടിക്കു നിയന്ത്രണങ്ങൾ പിൻവലിച്ചതാണു ചൈനയിൽ കോവിഡ് സ്ഥിതി വഷളാക്കിയതെന്ന ആരോപണത്തെ ആരോഗ്യവിദഗ്ധരെ ഉപയോഗിച്ചു നേരിടാനാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here