gnn24x7

റിപ്പോ 6.25ശതമാനമായി വായ്പാ പലിശ അര ശതമാനം വരെ കൂടും

0
150
gnn24x7

മുംബൈ: പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചു. റിപ്പോ നിരക്കിൽ 35 ബേസിസ് പോയന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25ശതമാനമായി. നവംബറിലെ പണപ്പെരുപ്പം ഒക്ടോബറിലെ 7.41ശതമാനത്തിൽ നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആർ.ബി.ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലായതിനാലാണ് നിരക്കിൽ 35 ബേസിസ്(0.35%)പോയന്റിന്റെ വർധന വരുത്താൻ യോഗത്തിൽ ധാരണയായത്.

മെയിൽ നടന്ന അസാധാരണ യോഗത്തിലെ 0.40 ബേസിസ് പോയന്റിന്റെ വർധനയ്ക്കുശേഷം മൂന്നുതവണ അരശതമാനം വീതം വർധിപ്പിച്ചിരുന്നു. ഇപ്പോൾ 0.35ശതമാനവും കൂട്ടി. മൊത്തം 2.25ശതമാനം(225 ബേസിസ് പോയന്റ്).രാജ്യത്തെ ആഭ്യന്തര മൊത്തംഉത്പാദനംമന്ദഗതിയിലാകുന്നതിന്റെയും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ ഉയർന്ന് നിൽക്കുന്നതിന്റെയും സാഹചര്യത്തിലാണ് ഇത്തവണ ആർബിഐ ധനനയം അവതരിപ്പിച്ചത്. ഫെബ്രുവരിയിലെ യോഗത്തിൽ കാൽ ശതമാനംകൂടി നിരക്ക് കൂട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതോടെ റിപ്പോ നിരക്ക് 6.5ശതമാനമാകും.

രണ്ടാം പാദത്തിലെ പണപ്പെരുപ്പവുംജിഡിപി കണക്കുകളും ആർബിഐയുടെ അനുമാനത്തിന്അനുസൃതമായിരുന്നുവെന്നതുംആശ്വാസകരമാണ്. 2016ൽഅവതരിപ്പിച്ച പണപ്പെരുപ്പ നിയന്ത്രണവ്യവസ്ഥ പ്രകാരം റീട്ടെയിൽ പണപ്പെരുപ്പം തുടർച്ചയായി മൂന്നു പാദങ്ങളിൽ 2-6ശതമാനമെന്ന പരിധിക്ക്പുറത്തായാൽ വിലക്കയറ്റംനിയന്ത്രിക്കുന്നതിൽ ആർബിഐപരാജയപ്പെട്ടതായി കണക്കാക്കും. സർക്കാരിന് ഇതുസംബന്ധിച്ച് റിപ്പോർട്ട്നൽകേണ്ട സാഹചര്യംഉണ്ടായതിനെതുടർന്ന് നവംബർ ആദ്യം ആർബിഐ പ്രത്യേക യോഗംചേർന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here