gnn24x7

ഓസ്കറിൽ തിളങ്ങി ഇന്ത്യ; ആർആർആറിനും ദ എലഫന്റ് വിസ്പറേഴ്സിനും പുരസ്കാരം

0
236
gnn24x7

95-ാം ഓസ്കർ പുരസ്കാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി. കാർത്തികി ഗോൾസാൽവേസ് ആണ് സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിർമാണം. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.

മികച്ച ഒറിജിനൽ സംഗീത വിഭാഗത്തിൽ ആർആർആറിലെ നാട്ടുനാട്ടു ഗാനം പുരസ്കാരം നേടി. എം.എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. എ.ആർ റഹ്മാൻ-ഗുൽസാർ ( 2008, സ്ലം ഡോഗ് മില്ല്യണയർ) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം ഇന്ത്യയിലേക്കെത്തുന്നത്.

ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ആണ് മികച്ച ചിത്രം. പതിനൊന്ന് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏഴ് വിഭാഗങ്ങളിൽ പുരസ്കാരം നേടി. മികച്ച സംവിധാനം, മികച്ച നടൻ, നടി, സഹനടി, സഹനടൻ, എഡിറ്റിങ്, തിരക്കഥ എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്കാരം നേടി.

ലോസ് ആഞ്ജലിസിലെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാരദാനച്ചടങ്ങ് നടന്നത്. നടി ദീപിക പദുക്കോൺ ചടങ്ങിൽ അതിഥിയായെത്തി. ആർആർആർ സംവിധായകൻ എസ്.എസ്. രാജമൗലി, നടൻമാരായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച സംവിധാനം- ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് (എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്)

മികച്ച നടി- മിഷേൽ യോ (എവരിതിങ് എവരിവേർ ഓൾ ഏറ്റ് വൺസ്)

മികച്ച നടൻ- ബ്രെൻഡൻ ഫ്രാസെർ (ദ വെയ്ൽ)

മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗൺ മാർവറിക്

മികച്ച തിരക്കഥ (ഒറിജിനൽ)- ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് (എവരിതിങ് എവരിവർ ഓൾ അറ്റ് വൺസ്)

മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമൺ ടോക്കിങ്)

മികച്ച ഒറിജിനൽ സോങ്-ആർആർആർ (എം.എം കീരവാണി, ചന്ദ്രബോസ്)

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം- ദ എലിഫന്റ് വിസ്പറേഴ്സ് (കാർത്തികി ഗോൾസാൽവേസ്, ഗുനീത് മോംഗ

മികച്ച വിഷ്വൽ എഫക്റ്റ്സ് -അവതാർ ദ വേ ഓഫ് വാട്ടർ

മികച്ച വിഷ്വൽ എഫക്റ്റ്സ് -അവതാർ ദ വേ ഓഫ് വാട്ടർ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഓൾ ക്വയറ്റ്ഓൺ ദവെസ്റ്റേൺ ഫ്രണ്ട്

മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്സ് ആന്റ് ഹോഴ്സ്

മികച്ച ആനിമേറ്റഡ് സിനിമ പിനോക്കിയോ

മികച്ച ഡോക്യുമെന്ററി ഫീച്ചർ ചിത്രം- നവാൽനി

മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട്(ഓൾ കൈറ്റ് വെസ്റ്റേൺ ഫ്രണ്ട്)

മികച്ച മേക്ക് അപ്പ് ആന്റ് ഹെയർ സ്റ്റെൽ- അഡ്റിയെൻ മോറോട്ട്

മികച്ച കോസ്റ്റിയൂം ഡിസൈൻ- റുത്ത് കാർട്ടർ (ബ്ലാക്ക് പാന്തർ)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here