gnn24x7

നിയമസഭ കൈയാങ്കളി: 14 എംഎൽഎമാർക്കെതിരെ കേസ്, പ്രതിപക്ഷത്തുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

0
200
gnn24x7

നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരേ പോലീസ്കേസെടുത്തു. രണ്ടുപരാതികളിലായിഭരണ-പ്രതിപക്ഷഎംഎൽഎമാർക്കെതിരേയാണ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ നൽകിയ പരാതിയിൽ എച്ച്. സലാം, സച്ചിൻദേവ് എന്നിവർക്കെതിരേയും ഡെപ്യൂട്ടി ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ എന്നിവർക്കെതിരേയാണ് കേസെടുത്തത്. ജാമ്യംലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ 12 പ്രതിപക്ഷഎംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഏഴ്എംഎൽഎമാർക്കെതിരേയുംകണ്ടാലറിയാവുന്ന മറ്റ് അഞ്ച് എംഎൽഎമാർക്കെതിരേയുമാണ് കേസ്. റോജി എം. ജോൺ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, കെ.കെ രമ, ഉമാ തോമസ്, ടി. സിദ്ദിഖ്, പി.കെ ബഷീർ എന്നവരുടെ പേരുകളാണ് പ്രതിപ്പട്ടികയിലുള്ളത്. കലാപശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ.

ബുധനാഴ്ച സ്പീക്കറുടെ മുറിക്കുമുന്നിൽ നടത്തിയ കുത്തിയിരിപ്പ്സമരംസംഘർഷത്തിലേക്കെത്തിയിരുന്നു. അടിയന്തരപ്രമേയത്തിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നതിൽപ്രതിഷേധിച്ച് സ്പീക്കറുടെഓഫീസിനുമുമ്പിൽ കുത്തിയിരുന്നവനിതകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷഎം.എൽ.എ.മാരെ നിയമസഭയിലെസുരക്ഷാജീവനക്കാരായ വാച്ച് ആൻഡ്വാർഡ് വലിച്ചിഴച്ചു. ഇവരെബലംപ്രയോഗിച്ച് തള്ളിനീക്കിയുംപൊക്കിയെടുത്തും സ്ഥലത്തുനിന്ന്മാറ്റിയത്സംഘർഷത്തിലേക്കെത്തുകയായിരുന്നു.

പരിക്കേറ്റ ടി.വി. ഇബ്രാഹിം ചികിത്സതേടി. എ.കെ.എം. അഷറഫിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിവലിക്കിടെ കൈക്കുഴതെറ്റിയ കെ.കെ. രമയ്ക്ക് പ്ലാസ്റ്ററിടേണ്ടിവന്നു. ഒരുപ്രകോപനവുമില്ലാതെയാണ് തങ്ങൾക്കുനേരെ ബലപ്രയോഗവും കൈയേറ്റവും ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ചതായി വാച്ച് ആൻഡ് വാർഡും ഇന്നലെ ആരോപിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here