gnn24x7

‘2018 മുതൽ ശമ്പളം ഒരു ലക്ഷം, 32 ലക്ഷമെന്ന പ്രചാരണം വ്യാജം, കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്ക്: ചിന്ത ജെറോം

0
82
gnn24x7

യുവജന കമ്മീഷൻ അംഗീകരിച്ച തുകയല്ലാതെനാളിതുവരെ ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത ജെറോം. തന്റെ ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതൽ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷൻ ചെയർപേഴ്സണായ ചിന്ത പറഞ്ഞു. ഇപ്പോൾ തന്റെ ശമ്പളം ഇരട്ടിച്ചു എന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണെന്നും അവർവ്യക്തമാക്കി.

‘യുവജന കമ്മീഷൻ ചെയർപേഴ്സാണായി നിയമിതയാകുന്നത് 2016-ലാണ്. ആ സമയത്ത് വേതന വ്യവസ്ഥകൾ നിശ്ചയിച്ചിരുന്നില്ല.ചുമതലയേൽക്കുമ്പോൾ രേഖകളിൽ ഉണ്ടായിരുന്നത് സേവന വേതന വ്യവസ്ഥ സംബന്ധിച്ച് പിന്നീട് സർക്കാർ ഉത്തരവിറക്കുമെന്നായിരുന്നു. 2017- ലാണ് അഡ്വാൻസ് എന്ന നിലയിൽ 50000 രൂപ അനുവദിച്ച് ഉത്തരവായത്. അതുവരെ ശമ്പളം വാങ്ങാതെയാണ് പ്രവർത്തിച്ചത്.2018 മെയ് 26-നാണ് കമ്മീഷന്റെ സേവന- വേതന വ്യവസ്ഥകളും മറ്റും ഉൾപ്പെടുത്തി സർക്കാർ ചട്ടം രൂപപ്പെടുത്തിയത്. ഇതു പ്രകാരം അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 2018 മുതൽഈ ശമ്പളമാണ് ഞാൻകൈപ്പറ്റിയിരുന്നത്. 2023-ൽ ഈവിവാദം കൊണ്ടുവന്നതെന്തിനാണ് എന്ന്എനിക്ക് മനസിലാകുന്നില്ല. ഈ വാർത്തആദ്യം വന്നത് സമൂഹ മാധ്യമങ്ങളിലാണ്.മുഖ്യധാരാ മാധ്യമങ്ങളുംഅതേറ്റുപിടിച്ചു. യാതൊരുതെളിവന്റേയുംപിൻബലമില്ലാത്ത അടിസ്ഥാനരഹിതമായ,തെറ്റിധരിപ്പിക്കുന്ന വാർത്തയാണിത്’,ചിന്ത പറഞ്ഞു.

കമ്മീഷൻ മുൻ അധ്യക്ഷൻ ആർ.വി. രാജേഷ് 2018-ലെ ഉത്തരവ് മുൻകാല പ്രാബല്യത്തിലാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം പരിഗണിക്കുന്നുണ്ട്. ഈ കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇപ്പോൾ ഒരു പ്രചാരണം വന്നതെന്നും ചിന്ത ചൂണ്ടിക്കാട്ടി.മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന് താൻ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ചട്ടങ്ങൾ രൂപീകൃതമാകുന്നതിന് മുമ്പ് അഡ്വാൻസായി കൈപ്പറ്റിയ തുക സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടി യുവജന കമ്മീഷൻ സെക്രട്ടറി കത്ത് നൽകിയിട്ടുണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു.

യുവജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു സ്റ്റാറ്റിയൂട്ടറി കമ്മീഷനാണിത്. എന്നെ പോലെയുള്ള ഒരു പൊതുപ്രവർത്തകയുടെ കൈയിൽ 32 ലക്ഷം ഒരുമിച്ച് വന്നാൽ ആദ്യം അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും കൊടുക്കുക. അത് നൂറ് ശതമാനം ഉറപ്പാണ്. അതാണ് ഞങ്ങളുടെ പ്രവർത്തന ശൈലി. ഇത്രയും തുക സൂക്ഷിക്കുന്ന ഒരു കുടുംബ അന്തരീക്ഷമുള്ള ആളും അല്ല ഞാൻ’, ചിന്ത പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here