gnn24x7

ഇന്ത്യയ്ക്ക് ആറാം മെഡല്‍; ബജ്‌റംഗ് പുനിയക്ക് വെങ്കലം

0
490
gnn24x7

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി.

വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലും.

ഇതോടെ മീരാബായ് ചാനു, പി.വി സിന്ധു, ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, ഇന്ത്യന്‍ ഹോക്കി ടീം, രവികുമാര്‍ ദഹിയ എന്നിവര്‍ക്കു ശേഷം ടോക്യോയിലെ ഇന്ത്യയുടെ ആറാം മെഡല്‍ ജേതാവായിരിക്കുകയാണ് ബജ്‌റംഗ്.

gnn24x7