gnn24x7

ഗാസയിലെ ഹമാസ് സൈറ്റുകൾക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം

0
494
gnn24x7

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളും ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്.

മേയ് 21 ന് 11 ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിന് ശേഷം, ഗാസയിലെ പലസ്തീനികൾ അതിർത്തിയിൽ തീപിടിക്കുന്ന വസ്തുക്കളുമായി ബലൂണുകൾ ഇടയ്ക്കിടെ വിക്ഷേപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രാഈല്‍ അന്നും പറഞ്ഞത്.

gnn24x7