കശ്മീരിൽ സൈനിക ട്രക്കിന്തീപിടിച്ച് അഞ്ച് സൈനികർ മരിച്ചു.ഒരാൾക്ക് ഗുരുതരമായിപരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു സംഭവം. ഭിംബർഗലിയിൽനിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനമാണ് കത്തിയമർന്നത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇടിമിന്നലേറ്റതിനെത്തുടർന്ന് വാഹനത്തിന് തീപടർന്നെന്നാണ് പ്രാഥമികമായ വിലയിരുത്തൽ. കുന്നിൻപ്രദേശമായ ഇവിടെ കനത്ത മഴയുണ്ടായിരുന്നു. പൂഞ്ച് ഹൈവേയിൽ കത്തിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു വാഹനം. ഉടൻതന്നെ ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f