gnn24x7

ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍; 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും

0
468
gnn24x7

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാക്കേജ് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഈ ഇളവ്. ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇതുവഴി സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലായ് മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. കെഎഫ്‌സി വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ തിരിച്ചടവ് കൃത്യമെങ്കില്‍ ഒരുവര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തി.

ചെറുകിടക്കാര്‍ക്ക് ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കും. കെഎസ്എഫ്ഇ വായ്പകള്‍ക്ക് പിഴപലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനാമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here