gnn24x7

കര്‍ഷക സമര ചര്‍ച്ച ഇന്നും പരാജയപ്പെട്ടു : വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച

0
229
gnn24x7

ന്യൂഡല്‍ഹി: കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുന്നു. മാസങ്ങളായി തുടങ്ങിയ സമരം ഡല്‍ഹിയിലെത്തി രൂക്ഷമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമാത്ര പ്രസക്തമായ സമീപനം ഇല്ലാത്തതിനാല്‍ സമരം ഒന്നു തണുത്തുപോയിരുന്നു. എങ്കിലും കര്‍ഷക നേതാക്കളുമായി ഏഴാം തവണയും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രം കേന്ദ്രത്തിന്റെ നിലപാടുകളിലും കര്‍ഷകര്‍ അവരുടെ നിലപാടുകളിലും ഉറച്ചു നിന്നതോടെ ചര്‍ച്ചയില്‍ പ്രത്യേകിച്ച് തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. എന്നാല്‍ താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ആവാമെന്ന് സമ്മതിക്കുകയും ചെയ്തു. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ശനമായും പിന്മവലിക്കണമന്നൊയിരുന്നു കര്‍ഷക നേതാക്കന്മാരുടെ ആവശ്യം.

കഴിഞ്ഞ തവണ ചര്‍ച്ചയ്ക്ക് പ്രത്യേകം അജണ്ടയായിട്ടാണ് കര്‍ഷക നേതാക്കള്‍ എത്തിയത്. അവര്‍ കൊണ്ടുവന്ന നാലിന അജണ്ടകളില്‍ രണ്ടെണ്ണം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജ്ജ് സംബന്ധിച്ച് നിയമം എന്നിവയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചകള്‍ നടത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here