gnn24x7

പെഗാസ സ്ഫോൺ ചോർത്തലിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും ഉൾപ്പെടുന്നു

0
288
gnn24x7

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ്വെയറായ പെഗാസ സ്ഫോൺ ചോർത്തലിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും ഉൾപ്പെടുന്നു. സുപ്രീംകോടതി ജഡ്ജിയുടെയും രണ്ട് കേന്ദ്രമന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും 40 മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.

പെഗാസസ് സർക്കാരുകൾക്ക് മാത്രം ലഭിക്കുന്ന ചാര സോഫ്റ്റുവെയറാണ്. ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റുവെയറാണിത്. മൊബൈല്‍ ഫോണുകളില്‍ നിന്ന് പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരങ്ങളും ഈ സോഫ്റ്റുവെയറിലൂടെ ചോര്‍ത്താന്‍ സാധിക്കും

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here