gnn24x7

ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ കൂടുതല്‍ : 4991 പുതിയ രോഗികള്‍ : 5111 രോഗമുക്തര്‍

0
315
gnn24x7

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് മാത്രം 4991 പുതിയ രോഗികള്‍ വന്നപ്പോള്‍ 5111 രോഗികള്‍ രോഗമുക്തരായി. കാസര്‍കോഡ്-80, ഇടുക്കി 107, വയനാട് 174, പാലക്കാട് 226, കണ്ണൂര്‍ 266, ആലപ്പുഴ 364, തിരുവനന്തപുരം 386, കൊല്ലം 417, തൃശ്ശൂര 436, കോഴിക്കോട് 452, കോട്ടയം 477, പത്തനംതിട്ട 493, മലപ്പുറം 511, എറണാകുളം 602 എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയ കോവിഡ് രോഗികള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ഇപ്പോള്‍ കേരളത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്. 23 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ കേരളത്തിലെ ആകെ മരണം 3095 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ അന്യ സംസ്ഥാനത്തുനിന്നും വന്നവരാണ്. ഇന്ന് സമ്പര്‍ക്കത്തിലൂടെ 4413 പേര്‍ക്ക് രോഗം വന്നു. എന്നാല്‍ 425 പേരുടെ ഉറവിടം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

gnn24x7