ന്യൂഡല്‍ഹി: മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതടക്കമുളള ആവശ്യങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ദേശീയ പണിമുടക്ക് കേരളത്തില്‍ ഫലത്തില്‍ ഹര്‍ത്താലായി മാറി എന്നതിന്‍റെ സൂചനയാണ് ആദ്യ മണിക്കൂറുകളില്‍.
44തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് നാല് പുതിയ തൊഴിൽ കോഡുകൾ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചും മിനിമം വേതനം 21000രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് തൊഴിലാളി പ്രതിഷേധം. അവശ്യസർവീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീർത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.