gnn24x7

വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
146
gnn24x7

രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്‌സിജൻ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡൽഹി ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്.

ചില ആശുപത്രികൾ തങ്ങൾക്ക് മണിക്കൂറുകൾ പിടിച്ചുനിൽക്കാനുള്ള ഓക്‌സിജൻ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികമായി രോ​ഗബാധിതരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 2,104 പേരാണ്. അതേസമയം ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കണമെന്നും അന്തർ സംസ്ഥാന ഓക്‌സിജൻ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി ഉത്തരവിട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here