gnn24x7

രാജ്യാന്തര യാത്രകൾ ഒഴിവാക്കണം; ജനക്കൂട്ടം പാടില്ല. മുന്നറിയിപ്പുമായി ഐഎംഎ

0
491
gnn24x7

ചൈനയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം ബിഎഫ്.7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ആവർത്തിച്ച് ഐഎംഎ മാർഗനിർദേശം പുറത്തിറക്കി. മാസ്ക്, ശാരീരിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിവ തുടരണം. ജനക്കൂട്ടം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളും രാജ്യാന്തര യാത്രകളും ഒഴിവാക്കണമെന്നും ഐഎംഎ മാർഗനിർദേശത്തിൽ പറയുന്നു.

പനി, തൊണ്ട വേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം. കോവിഡ് ബൂസ്റ്റർ ഡോസ് എല്ലാവരുംഎത്രയുംപെട്ടെന്ന് എടുക്കണം. വിവാഹം, രാഷ്ട്രീയ-സാമൂഹിക യോഗങ്ങൾ തുടങ്ങി ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കണം. സർക്കാർ ഒരോ സമയങ്ങളിലും പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഐഎംഎ നിർദേശിച്ചു.

ക്രിസ്മസും പുതുവർഷവും അടക്കം ഉൽസവ സീസൺ കണക്കിലെടുത്ത് ജനങ്ങൾ മാസ്ക് ധരിക്കുന്നത് അടക്കം കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ലോകസാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു. കോവിഡ് രൂപം മാറുകയാണ്. നമ്മെവിട്ടുപോയിട്ടില്ല. പുതിയവകഭേദങ്ങളുണ്ടാവുകയാണ്. മുൻകരുതൽ ഡോസ് നൽകാൻസംസ്ഥാനങ്ങൾ മുൻകൈയെടുക്കണം. എല്ലാ പോസ്റ്റീവ് കേസുകളിലും ജനിതക ശ്രേണീകരണം നടത്തണം.

വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരിൽ ചിലരുടെ സാംപിൾ ശേഖരിച്ച് പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കിയേക്കും. യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലായി 5.37 ലക്ഷം പുതിയ കേസുകളാണ് 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 145 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നാലു പേർക്ക് ബിഎഫ്.7 വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here