gnn24x7

2000-ന് ശേഷം ആദ്യമായി അയർലണ്ടിൽ ദൈനംദിന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ വൻ വർദ്ധനവ്

0
492
gnn24x7

അയർലണ്ട്: ദൈനംദിന സാധനങ്ങളുടെയും സേവനങ്ങളുടെയും വില അയർലണ്ടിൽ 12 മാസത്തിനിടെ 7% വർദ്ധിച്ചതായി Central Statistics Office (CSO) റിപ്പോർട്ട്. ഓരോ വീട്ടുകാരും സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ചെലവിടുന്ന ശരാശരി തുക Consumer Price Index (CPI) ആയാണ് കണക്കാക്കുന്നത്. ഈ തുക 2021 മാർച്ച് മുതൽ 2022 മാർച്ച് വരെ 6.7% ആണ് ഉയർന്നത്. എന്നാൽ ഏപ്രിൽ വരെയുള്ള 12 മാസത്തെ കണക്കെടുത്താൽ അത് 7% ആണെന്നും CSO വ്യക്തമാക്കുന്നു. ഒരു വർഷത്തിനിടെ CPI ഇത്രകണ്ട് വർദ്ധിക്കുന്നത് 2000-ന് ശേഷം ഇതാദ്യമായാണ്. ദേശീയ തലത്തിലുള്ള നാണയപ്പെരുപ്പവും 7% എന്ന നിരക്കിലാണെന്ന് എന്നും CSO ചൂൺടിക്കാട്ടി.

നിലവിലെ വില വർദ്ധനയ്ക്ക് പ്രധാന കാരണമായത് ഇന്ധനവില വർദ്ധിച്ചതാണെന്നു CSO അധികൃതർ ചൂണ്ടിക്കാട്ടുന്നു. സർവ്വ മേഖലയിലും നിരക്ക് വർദ്ധിക്കാൻ ഇത് കാരണമായി. ഏറ്റവുമധികം വിലക്കയറ്റം സംഭവിച്ചിരിക്കുന്നത് ഗതാഗത മേഖലയിലാണ്. 18.9% ആണ് വർദ്ധനവുണ്ടായത്. ഹൗസിങ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മാറ്റ് ഇന്ധനങ്ങൾ എന്നിവയ്ക്ക് 17.1 ശതമാനവും വില വർദ്ധിച്ചു. ഡീസലിന് മാത്രം 40.1% വില വർദ്ധിച്ചപ്പോൾ പെട്രോൾ വില വർദ്ധന 23.9% ആണ്. വിമാനയാത്ര നിരക്ക് ഒരു വർഷം കൊണ്ട് 92.7% വർദ്ധിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here