ടെഹ്‌റാന്‍: ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിതാ ഒളിംപ്ക്‌സ് ജേതാവ് കിമിയ അലിസാദെ സോനൂസി.
രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും കിമിയ ആരോപിച്ചു.
”ഇറാനിലെ അടിച്ചമര്‍ത്തപ്പെട്ട ലക്ഷോപലക്ഷം സ്ത്രീകളില്‍ ഒരാളാണ് ഞാന്‍. അവരെന്താണോ പറഞ്ഞത് അത് ഞാന്‍ അണിഞ്ഞു. അവര്‍ ഉത്തരവിട്ട എന്തുതന്നെയായാലും അതേപടി അനുസരിച്ചു.”, അവര്‍ പറഞ്ഞു.
തന്റെ വിജയകരമായ കായിക ഭാവി സര്‍ക്കാര്‍ രാഷ്ട്രീയമായി തകര്‍ത്തെന്നും തന്നെ അപമാനിച്ചെന്നും അലിസാദെ ആരോപിച്ചു.
”ഞങ്ങള്‍ ഒരിക്കലും അവര്‍ക്കൊരു വിഷയമായിരുന്നില്ല, ഉപകരണം മാത്രമായിരുന്നു”, അവര്‍ പറഞ്ഞു.
2016ലെ റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് തായ്‌കൊണ്ടോ ചാമ്പ്യനായ കിമിയ അലിസാദെ സോനൂസി.
നിലവില്‍ യൂറോപ്പിലാണ് അലിസാദെ താമസിക്കുന്നത്. എന്നാല്‍ തന്നെ ആരും യൂറോപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവിടെ നിന്ന് പ്രലോഭിക്കുന്ന ഒരു വാഗ്ദാനവും തനിക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
നിലവില്‍ യൂറോപ്പിലാണ് അലിസാദെ താമസിക്കുന്നത്. എന്നാല്‍ തന്നെ ആരും യൂറോപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവിടെ നിന്ന് പ്രലോഭിക്കുന്ന ഒരു വാഗ്ദാനവും തനിക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.