gnn24x7

കേന്ദ്ര സർക്കാർ സ്വർണ്ണ വിപണിയിൽ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്നു

0
443
gnn24x7

2021 ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർകിങ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സെർട്ടിഫിക്കേഷൻ ആണ് ഹാൾമാർകിങ്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാൾമാർകിങ് നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു.

ഹാൾമാർക്കിങ്ങിലേക്ക് മാറുന്നതിനു ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേർഡ്‌സിൽ രജിസ്റ്റർ ചെയ്യുന്നതിന് ജൂവലറികൾക്ക് ഒരു വർഷത്തിലധികം കേന്ദ്ര സർക്കാർ സമയം നൽകിയിരുന്നു.കണക്കു പ്രകാരം രാജ്യത്ത് ഇതുവരെ 34647 ൽ അധികം ജൂവലറികൾ b i s ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം നടപ്പാക്കുന്നതോടെ 2021 ജൂൺ 1 മുതൽ 3 ക്യാരറ്റ് ഉള്ള സ്വർണ്ണം മാത്രമേ ജൂവലറികൾക്ക് വിൽക്കുവാൻ സാധിക്കൂ.

ഈ നിയമം നടപ്പാക്കുന്നതോടെ പൊതുജനങ്ങളെ താഴ്ന്ന ക്യാരറ്റ് സ്വർണ്ണാഭരണങ്ങളിൽ നിന്ന് സംരക്ഷിക്കും. നിയമം നടപ്പാക്കുന്നതോടെ കൈവശമുള്ള പഴയ സ്വർണ്ണം വിൽക്കുവാനും പണയം വെക്കുവാനും പുതിയ മാനദണ്ഡങ്ങൾ തടസ്സമാവില്ല.

ഇന്ത്യയിലേക്ക് ഏകദേശം 1 വർഷം 700 മുതൽ 800 ton സ്വർണ്ണ ഇറക്കുമതി ചെയുന്നുണ്ട്. നിയമം നടപ്പാകുന്നതോടുകൂടി സ്വർണ്ണം വിലക്കപെടുന്നതിനെല്ലാം bis മുദ്ര വേണ്ടി വരും gst രെജിസ്ട്രേഷൻ എടുത്തവരും എടുക്കാത്തവരും എല്ലാം തന്നെ bis ലൈസെൻസ് എടുക്കേണ്ടി വരും.

സ്വർണ്ണം വിറ്റു കിട്ടിയ ലാഭത്തിനു ഓരോ വ്യക്തിയും ആദായ നികുതി നൽകേണ്ടി വരും. അതേസമയം സ്വർണ്ണം വിറ്റു കിട്ടിയ ലാഭം ആദായ നികുതി റിറ്റേർണിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ അത് വലിയ പ്രശ്‍നം ഉണ്ടാവും. കാരണം സ്വർണ്ണം വിൽക്കുമ്പോൾ വിറ്റു കിട്ടുന്ന ലാഭം നമ്മുടെ വരുമാനമായിട്ടാണ് ആദായ നികുതി കണക്കാക്കുക.

സ്വർണ്ണം ഏതു ജൂവലറി വഴി വിറ്റാലും 10000 രൂപയിലധികം കിട്ടുവാണെങ്കിൽ അത് ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ലഭിക്കുകയുളൂ. ഇതോടെ ആദായ നികുതിക്ക് നിങ്ങൾ എത്ര രൂപക്ക് വിറ്റതാണെന്ന് അനായാസം മനസിലാവും. അതുകൊണ്ടു തന്നെ നിങ്ങൾ സ്വർണ്ണം വാങ്ങിയ വിലയും വിൽക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ലഭിച്ച ലാഭം ആദായ നികുതിക്ക് നൽകേണ്ടതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here